You are Here : Home / News Plus

കൊടുങ്ങല്ലൂരില്‍ വാഹനാപകടങ്ങളില്‍ മൂന്നുമരണം

Text Size  

Story Dated: Wednesday, June 10, 2015 06:20 hrs UTC

കൊടുങ്ങല്ലൂരില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ രണ്ടു വാഹനാപകടങ്ങളിലായി മൂന്നുപേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ഒരേ സ്ഥലത്ത് നടന്ന വാഹനാപകടങ്ങളില്‍ രണ്ട് തമിഴ്നാട് സ്വദേശികളും മത്സ്യവില്‍പനക്കാരനുമാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍ തൃശൂര്‍ റൂട്ടില്‍ ഒല്ലൂത്ത് വിയ്യത്തുകുളത്താണ് ആദ്യ അപകടമുണ്ടായത്. അഴീക്കോട് നിന്ന് മത്സ്യം കയറ്റാന്‍ പോവുകയായിരുന്ന മിനി ലോറി റോഡരികില്‍ കേബിള്‍ പണിയില്‍ ഏര്‍പ്പെട്ടിരുന്ന തമിഴ്നാട് സ്വദേശികളെ ഇടിച്ച് മറിയുകയായിരുന്നു. സേലം ധര്‍മപുരി സ്വദേശികളായ ആദിമൂലം(45), രാജേന്ദ്രന്‍(50) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം കൊടുങ്ങല്ലുര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

അപകടം നടന്ന് സ്ഥലത്തിനു തൊട്ടടുത്ത് ആറു മണിയോടെയാണ് രണ്ടാമതും അപകടമുണ്ടായത്. മത്സ്യം കയറ്റി വന്ന പിക്കപ്പ് വാന്‍ സ്കൂട്ടറില്‍ പോവകുയായിരുന്ന മത്സ്യവില്‍പനക്കാരനെയും പാല്‍കച്ചവടക്കാരനെയും ഇടിക്കുകയായിരുന്നു. മത്സ്യവില്‍പനക്കാരയ കരുപ്പടന്ന വൈപ്പിന്‍കാട്ടില്‍ ഷൗക്കത്ത് (35) അപകടസ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റ സിദ്ധനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.