You are Here : Home / News Plus

വിഴിഞ്ഞം പദ്ധതി കരാര്‍ അദാനിക്ക്‌

Text Size  

Story Dated: Wednesday, June 10, 2015 06:23 hrs UTC

വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ അദാനി ഗ്രൂപ്പിന്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പദ്ധതിയുടെ നിര്‍മ്മാണവും നടത്തിപ്പും അദാനി ഗ്രൂപ്പിന് നല്‍കാനുള്ള തീരുമാനം കൈക്കൊണ്ടത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി അംഗീകരിച്ച കരാര്‍ വ്യവസ്ഥകള്‍ അതേപടി മന്ത്രിസഭ അംഗീകരിച്ചു. അരുവിക്കര തിരഞ്ഞെടുപ്പിന്റെ പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ ഇലക്ഷന്‍ കമ്മീഷന്റെ അനുമതിയോടെയാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. 

പ്രതിപക്ഷം എതിര്‍പ്പ് ഉന്നയിച്ചതിനെ തുടര്‍ന്ന് വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ വ്യവസ്ഥകള്‍ ചര്‍ച്ചചെയ്യാന്‍ സര്‍വകക്ഷി യോഗം വളിച്ചിരുന്നു. ആ യോഗത്തിലെ നിര്‍ദേശവും പരിഗണിച്ചെങ്കിലും വ്യവസ്ഥകളില്‍ ഒരുമാറ്റവും വരുത്തിയിട്ടില്ല. പദ്ധതി അദാനി ഗ്രൂപ്പിന് നല്‍കുന്നതിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഗൗതം അദാനിയുമായി രഹസ്യകൂടിക്കാഴ്ച നടത്തിയത് അഴിമതിക്കാണെന്നുമായിരുന്നു പ്രതിപക്ഷ ആരോപണം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.