You are Here : Home / News Plus

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സുരക്ഷാ വീഴ്ച

Text Size  

Story Dated: Wednesday, June 10, 2015 06:37 hrs UTC

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയില്ലാതെ അന്താരാഷ്ട്രവിമാനത്തിലെത്തിയ യാത്രക്കാരെ വിട്ടയച്ചു. വന്‍ സുരക്ഷാ വീഴ്ചയാണ് ഇക്കാര്യത്തിലുണ്ടായിരിക്കുന്നത്. 

രാവിലെ 8.20ന് ഷാര്‍ജയില്‍ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരാണ് എമിഗ്രേഷന്‍ പരിശോധനയില്ലാതെ പുറത്തിറങ്ങിയത്. വിമാനത്തില്‍ നിന്നും യാത്രക്കാരെയും കൊണ്ട് വന്ന ബസ് അന്താരാഷ്ട്ര ടെര്‍മിനലിനുപകരം ആഭ്യന്തര ടെര്‍മിനലില്‍ നിര്‍ത്തിയതാണ് സുരക്ഷാ വീഴ്ചയ്ക്ക് ഇടയാക്കിയത്. 

ബസുകളില്‍ വന്നിറങ്ങിയ 180യാത്രക്കാരില്‍ 50ഓളം പേര്‍ സുരക്ഷാ പരിശോധനകളോ എമിഗ്രേഷന്‍ പരിശോധനകളോ ഇല്ലാതെ വിമാനത്താവളത്തില്‍ നിന്നും പുറത്തുകടന്നു. യാത്രക്കാരില്‍ ചിലര്‍ ബഗേജുകള്‍ ലഭിക്കാതെ ബഹളം വെച്ചപ്പോഴാണ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം തിരിച്ചറിഞ്ഞത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.