You are Here : Home / News Plus

നാളെ തുടങ്ങാനിരുന്ന അനിശ്ചിതകാല ബസ് പണിമുടക്ക് പിന്‍വലിച്ചു

Text Size  

Story Dated: Wednesday, June 10, 2015 03:58 hrs UTC

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ തുടങ്ങാനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്. സ്വകാര്യ ബസുകളുടെ നിലവിലുള്ള എല്ലാ പെര്‍മിറ്റുകളും നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടാണ് സമരം പ്രഖ്യാപിച്ചിരുന്നത്.
നിലവിലുള്ള ബസുകളുടെ പെര്‍മിറ്റ് നിലനിര്‍ത്തി ദേശീയവത്കരണം നടപ്പാക്കാന്‍ 2006ല്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. സുപ്രീംകോടതിയും ഇതേ നിര്‍ദേശമാണ് നല്‍കിയത്. അതിനു വിരുദ്ധമായി കെ.എസ്.ആര്‍.ടി.സി.ക്ക് ഇഷ്ടമുള്ള പെര്‍മിറ്റുകള്‍ ഏറ്റെടുക്കാന്‍ 2009ല്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഇതിനെതിരെ സ്വകാര്യ ബസുടമകള്‍ സ്റ്റേ വാങ്ങി. പിന്നീട് സര്‍ക്കാര്‍ തീരുമാനം ഹൈകോടതി ശരിവെച്ചതോടെ സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് പുതുക്കിക്കിട്ടാത്ത അവസ്ഥ നിലനിന്നിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.