You are Here : Home / News Plus

കരിപ്പൂര്‍: നടപടിയെടുക്കുമെന്ന് രാജ്‌നാഥ് സിങ്

Text Size  

Story Dated: Thursday, June 11, 2015 09:22 hrs UTC

കരിപ്പൂര്‍ വിമാനത്താവളത്തിലെ വെടിവെപ്പിനെക്കുറിച്ച് റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടിയെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. വിമാനത്താവളത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കരിപ്പുര്‍ സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കരിപ്പൂരിലേത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നും വിശദമായ റിപ്പോര്‍ട്ട് ലഭിച്ചശേഷം ശക്തമായ നടപടിയെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിഡ്ജുവും അറിയിച്ചു. 

ഇതിനിടെ വെടിവെപ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപവല്‍ക്കരിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്.പി ഷറഫുദ്ദീനാണ് അന്വേഷണ ചുമതല. 

നാല് പ്രധാനവകുപ്പുകള്‍ അനുസരിച്ച് അക്രമികള്‍ക്കെതിരെ കേസെടുക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.