You are Here : Home / News Plus

കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നേപ്പാളില്‍ 15 പേര്‍ മരിച്ചു.

Text Size  

Story Dated: Thursday, June 11, 2015 09:26 hrs UTC

കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നേപ്പാളില്‍ 15 പേര്‍ മരിച്ചു. 12 പേരെ കാണാതായി. വടക്ക് കിഴക്കന്‍ ജില്ലയായ തപലേജങ്ങ് ജില്ലിയിലാണ് പേമാരി നാശം വിതച്ചത്. ഇവിടെ ആറ് ഗ്രാമങ്ങള്‍ മണ്ണിനടിയിലായി. മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയി. ഏപ്രില്‍-മെയ് മാസങ്ങളിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ 8700 പേര്‍ മരിക്കുകയും വന്‍നാശവുമുണ്ടായതിന് പിന്നാലെയാണ് മഴയും മണ്ണിടിച്ചിലും വീണ്ടും ദുരിതം വിതച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.