You are Here : Home / News Plus

സ്ഥലം മാറ്റം: കെജ് രിവാള്‍ സര്‍ക്കാരിന്‍െറ ഉത്തരവ് കേന്ദ്രം റദ്ദാക്കി

Text Size  

Story Dated: Thursday, June 11, 2015 06:20 hrs UTC

 
ന്യൂഡല്‍ഹി: ഡല്‍ഹി ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ധരംപാലിനെ സ്ഥലം മാറ്റിയ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവ് കേന്ദ ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. കെജ് രിവാള്‍ സര്‍ക്കാരിന് ധരംപാലിനെ മാറ്റാനുള്ള അധികാരമില്ലെന്നും കേന്ദ്രത്തിനു മാത്രമാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മാറ്റാനുള്ള അധികാരമുള്ളതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നേരത്തെ, അഴിമതി വിരുദ്ധ ബ്യൂറോയുടെ മേധാവിയായി ഡല്‍ഹി പൊലീസ് ജോയിന്‍റ് കമ്മീഷണര്‍ എം.കെ. മീണയെ ലഫ്. ഗവര്‍ണര്‍ നിയമിച്ചതോടെയാണ് കെജ് രിവാള്‍ സര്‍ക്കാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ധരം പാലിനെ മാറ്റിയത്.
എം.കെ.മീണയെ അഴിമതി വിരുദ്ധ ബ്യൂറോ മേധാവിയായി തിങ്കളാഴ്ചയാണ് ലഫ്.ഗവര്‍ണര്‍ നജീബ് ജങ് നിയമിച്ചത്. ഡല്‍ഹി പൊലീസ് ജോയിന്‍റ് കമ്മീഷണറായ എം.കെ.മീണക്ക് അഴിമതി വിരുദ്ധ ബ്യൂറോയുടെ അധികചുമതല കൂടി നല്‍കുകയായിരുന്നു. 
അധിക ചുമതല ഏറ്റെടുക്കരുതെന്നും ഡല്‍ഹി പൊലീസിലേക്കു തിരിച്ചുപോകണമെന്നും കെജ്രിവാള്‍ സര്‍ക്കാര്‍ മീണയോടു ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ ലെഫ്. ഗവര്‍ണറുടെ ഉത്തരവനുസരിച്ചു പ്രവര്‍ത്തിക്കുമെന്ന് മീണ വ്യക്തമാക്കി. മീണയുടെ നിയമന ഉത്തരവില്‍ ആഭ്യന്തരസെക്രട്ടറി ധരംപാല്‍ ഒപ്പുവെക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് ആഭ്യന്തരസെക്രട്ടറിയെ കെജ് രിവാള്‍ സര്‍ക്കാര്‍ സ്ഥലംമാറ്റിയത്.
അഴിമതി വിരുദ്ധസേന ലഫ്.ഗവര്‍ണറുടെ കീഴിലല്ല, ഡല്‍ഹി സര്‍ക്കാരിന്‍്റെ ചുമതലയിലാണ് വരുന്നതെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനാല്‍ നിയമനം കോടതിയലക്ഷ്യമാണെന്നുമാണ് എ.എ.പി സര്‍ക്കാരിന്‍െറ വാദം.
ഡല്‍ഹി സര്‍ക്കാരും ലഫ്.ഗവര്‍ണറും തമ്മിലുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കെ, ഡല്‍ഹി സര്‍ക്കാരിന്‍െറ ഉത്തരവ് റദ്ദാക്കിയ കേന്ദ്രത്തിന്‍െറ നടപടി പുതിയ സംഭവവികാസങ്ങള്‍ വഴിവക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.