You are Here : Home / News Plus

പി.സി ജോര്‍ജിനെ പുറത്താക്കിയേക്കും

Text Size  

Story Dated: Friday, June 12, 2015 08:39 hrs UTC

പി.സി ജോര്‍ജിനെ കേരള കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയെക്കും. ഞായറാഴ്ച എറണാകുളത്ത് ചേരുന്ന പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗം പി.സിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനമെടുക്കും. ജോര്‍ജിന്റെ നടപടി കടുത്ത അച്ചടക്കലംഘനമാണെന്ന് കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആന്റണി രാജു പറഞ്ഞു. പാര്‍ട്ടി വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം സസ്‌പെന്‍ഷനില്‍ കഴിയുകയായിരുന്നു ഇതുവരെ ജോര്‍ജ്. സസ്‌പെന്‍ഷന്‍ കാലത്തും പി.സി അച്ചടക്കലംഘനം തുടരുകയാണെന്ന് ആന്റണി രാജു പ്രതികരിച്ചു. ഇപ്പോള്‍ പക്ഷേ പുറത്താക്കാതിരിക്കാന്‍ കഴിയാത്ത സ്ഥിതി വന്നിരിക്കുകയാണ്. ഇനി ഇക്കാര്യത്തില്‍ മെല്ലപ്പോക്ക് സമീപനമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.