You are Here : Home / News Plus

കരിപ്പൂര്‍: കൂട്ടസ്ഥലമാറ്റത്തിനു സാധ്യത

Text Size  

Story Dated: Friday, June 12, 2015 08:43 hrs UTC

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിഐഎസ്എഫ്-അഗ്നിശമന സേനാവിഭാഗങ്ങള്‍ തമ്മിലുണ്ടായ ആക്രമണത്തെത്തുടര്‍ന്നു സുരക്ഷാ ഉദ്യോഗസ്ഥന്‍ മരിക്കാനിടയായ സംഭവത്തില്‍ കൂട്ടസ്ഥലമാറ്റത്തിനു സാധ്യത. ഇതുമായി ബന്ധപ്പെട്ട് ഇന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും സിവില്‍ ഏവിയേഷന്റെയും സംയുക്തയോഗം ഡല്‍ഹിയില്‍ ചേരുന്നുണ്ട്. കരിപ്പൂരില്‍ വെടിവയ്പും ആക്രമണങ്ങളും ഉണ്ടായതിന്റെ കാരണങ്ങള്‍ പരിശോധിച്ചു കുറ്റക്കാര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുന്നതിനോടൊപ്പം ജീവനക്കാരെ കൂട്ടസ്ഥലമാറ്റം നടത്തുന്നതിനെക്കുറിച്ചാണ് കേന്ദ്രം ആലോചിക്കുന്നത്. വിമാനത്താവള ഉന്നതനടക്കം സ്ഥലം മാറ്റത്തിനു സാധ്യതയുണ്ട്. ജീവനക്കാരെ നിയന്ത്രിക്കാന്‍ ഉന്നത ഉദ്യോഗസ്ഥനു കഴിഞ്ഞിട്ടില്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.