You are Here : Home / News Plus

വിററര്‍ സിഇഒ സ്ഥാനം ഒഴിയുന്നു

Text Size  

Story Dated: Friday, June 12, 2015 08:45 hrs UTC

 ആറ് വര്‍ഷത്തെ സേവനത്തിനു ശേഷം ട്വിററര്‍ സിഇഒ ഡിക്ക് കൊസ്റ്റോളോ സ്ഥാനം ഒഴിയുന്നു. കമ്പനിയുടെ വളര്‍ച്ചാമുരടിപ്പാണ് കൊസ്റ്റോളോയുടെ രാജിക്ക് കാരണമെന്ന് പറയപ്പെടുന്നു. ട്വിറ്റര്‍ സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സെയായിരിക്കും കൊസ്‌റ്റോളോയുടെ പിന്‍ഗാമിയായെത്തുക. ഇടക്കാല നിയമനമായിരിക്കും ഡോര്‍സെയുടേത്. കമ്പനിയുടെ തലവനായിരുന്ന ആറ് വര്‍ഷം താന്‍ ഏറെ സംതൃപ്തനാണെന്ന് കൊസ്റ്റോളോ പറഞ്ഞു. ട്വിറ്ററിനെ മുന്നോട്ട് നയിക്കാനായതില്‍ അഭിമാനമുണെ്ടന്നും കൊസ്‌റ്റോളോ കൂട്ടിച്ചേര്‍ത്തു. ജൂലൈയ് ഒന്നിനാണ് ഇദ്ദേഹം സ്ഥാനമൊഴിയുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.