You are Here : Home / News Plus

ജിതേന്ദ്ര തൊമാറിനെ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

Text Size  

Story Dated: Friday, June 12, 2015 08:48 hrs UTC

വ്യാജ ബിരുദ കേസില്‍ പിടിയിലായ ഡല്‍ഹി മുന്‍ നിയമമന്ത്രി ജിതേന്ദ്ര തൊമാറിനെ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. അറസ്റ്റിനെ തുടര്‍ന്ന് അദ്ദേഹം മന്ത്രി സ്ഥാനം രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് തൊമറിനെ പുറത്താക്കി കൊണ്ടുള്ള നിര്‍ണായക തീരുമാനം എഎപി കൈകൊണ്ടത്. തൊമാറിനെതിരേ സ്വീകരിച്ച നടപടി മാതൃകാപരവും മറ്റുള്ളവര്‍ക്കുള്ള താക്കീതുമാണെന്നു പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.വഞ്ചന, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരേ ചുമത്തിയിരിക്കുന്നത്. ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് തൊമാര്‍ ബാര്‍ കൗണ്‍സിലില്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്നു കണെ്ടത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.