You are Here : Home / News Plus

കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പാ പദ്ധതി: രാം വിലാസ് പാസ്വാന്‍

Text Size  

Story Dated: Friday, June 12, 2015 08:50 hrs UTC

പലിശ രഹിത വായ്പാ പദ്ധതി കര്‍ഷകര്‍ക്ക് വേണ്ടി നടപ്പാക്കുമെന്നു കേന്ദ്ര ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി രാം വിലാസ് പാസ്വാന്‍. 6,000 കോടി രൂപയുടെ പദ്ധതിയാണ് ഇതിനായി കേന്ദ്ര സര്‍ക്കാര്‍ തയാറാക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ 100 ദിനം പ്രവര്‍ത്തന മികവിനെ കുറിച്ചു സംസാരിക്കവെയാണ് പാസ്വാന്‍ ഇക്കാര്യം അറിയിച്ചത്.ഭുമിയേറ്റെടുക്കല്‍ ബില്ലിനെതിരേയുള്ള വിമര്‍ശനങ്ങള്‍ അനാവശ്യമാണ്. കര്‍ഷകര്‍ വിട്ടു നല്കുന്ന ഭൂമിക്ക് നാലിരട്ടി വിലയാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. ഇത്തരത്തില്‍ ഏറ്റെടുക്കുന്ന ഭൂമികളില്‍ വരുന്ന സംരഭങ്ങളിലൂടെ നിരവധി ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.