You are Here : Home / News Plus

കരിപ്പൂര്‍ സംഭവം: 12 പേര്‍ക്കെതിരെ കേസെടുത്തു

Text Size  

Story Dated: Friday, June 12, 2015 10:17 hrs UTC

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്ത 12 പേര്‍ക്കെതിരില്‍ പൊലീസ് കേസ് എടുത്തു. മനപൂര്‍വമല്ലാത്ത നരഹത്യ, ഡ്യൂട്ടി തടസ്സപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്. ഇവരില്‍ 11 പേര്‍ മലപ്പുറം എ.ആര്‍ ക്യാമ്പിലും ഒരാള്‍ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലുമാണ് ഉള്ളത്.

ബുധനാഴ്ച രാത്രി വിമാനത്താവളത്തിലെ അതീവ സുരക്ഷാ മേഖലയില്‍ അഗ്നിശമന സേനാ ഉദ്യോഗസ്ഥരും സി.ഐ.എസ്.എഫും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ സി.ഐ.എസ്.എഫ് ജവാന്‍ എസ്.എസ്. യാദവ് വെടിയേറ്റ് മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വെടിവെപ്പ് സംബന്ധിച്ച വിവാദം കത്തുന്നതിനിടെയാണ് 12 പേര്‍ക്കെതിരെ കേസ് എടുത്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.