You are Here : Home / News Plus

ട്രെയിന്‍ സര്‍വീസും സ്വകാര്യമേഖലയ്ക്ക് നല്‍കാന്‍ ശുപാര്‍ശ

Text Size  

Story Dated: Friday, June 12, 2015 10:20 hrs UTC

ചരക്ക് ഗതാഗതത്തിന് പിന്നാലെ യാത്രാ തീവണ്ടികളുടെ നടത്തിപ്പും സ്വകാര്യ മേഖലയ്ക്ക് കൈമാറണമെന്ന് റെയില്‍വെ പുനരുദ്ധാരണ കമ്മിറ്റിയുടെ ശുപാര്‍ശ. ഇന്ത്യന്‍ റെയില്‍വേയില്‍ കാലോചിതമായി വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ ചുമതലപ്പെടുത്തിയ വിദഗ്ധ സമിതിയാണ് സ്വകാര്യ ട്രെയിനുകള്‍ തുടങ്ങണമെന്ന് നിര്‍ദേശിക്കുന്നത്. 

യാത്രാ തീവണ്ടികളുടെ നടത്തിപ്പിന് സ്വകാര്യ കമ്പനികളെ അനുവദിക്കണമെന്നതാണ് പ്രധാന ശുപാര്‍ശ. അതായത് നാളെ ടാറ്റയോ ബിര്‍ളയോ ഉള്‍പ്പടെയുള്ള കമ്പനികള്‍ ട്രെയിന്‍ സര്‍വീസ് നടത്തിയേക്കാം എന്ന് ചുരുക്കം. എന്നാല്‍ റെയില്‍വെ സ്വകാര്യവത്കരിക്കണമെന്ന ശുപാര്‍ശ സമിതി നല്‍കിയിട്ടില്ല. ചരക്ക് നീക്കം സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കുന്നതിന്റെ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് യാത്രാ തീവണ്ടിയിലേക്കും സ്വകാര്യമേഖലയുടെ വരവിന് സാധ്യത തെളിയുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.