You are Here : Home / News Plus

കരിപ്പൂര്‍ സംഭവം: എട്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

Text Size  

Story Dated: Friday, June 12, 2015 10:21 hrs UTC

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സംഘര്‍ഷത്തിനും വെടിവെയ്പിനും ഇടയാക്കിയ സംഭവങ്ങളില്‍ എട്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. എട്ട് പേരും എയര്‍പോര്‍ട്ട് അതോറിറ്റിയിലെ ഫയര്‍ ആന്‍ഡ് സേഫ്റ്റി ജീവനക്കാരാണ്. സംഭവത്തില്‍ വ്യക്തമായ പങ്കുണ്ട് എന്ന് ബോധ്യമായ എട്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. മനപൂര്‍വ്വമല്ലാത്ത നരഹത്യ, ജോലി തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതുവരെ സി.ഐ.എസ്.എഫ് ജീവനക്കാര്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.