You are Here : Home / News Plus

എന്‍.ഡി.എയില്‍ ചേരുന്നതില്‍ തെറ്റില്ലെന്ന്‌ പി.സി തോമസ്

Text Size  

Story Dated: Friday, June 12, 2015 04:03 hrs UTC

കൊച്ചി: എന്‍.ഡി.എയില്‍ ചേരുന്നതില്‍ തെറ്റില്ലെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി തോമസ്. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും വിവിധ മുന്നണികളുടെ ഭാഗമായിട്ടുണ്ട്. താനുമായി ബി.ജെ.പി നേതാക്കള്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. കേരള കോണ്‍ഗ്രസ് ആശയങ്ങളോട് താല്‍പര്യമുള്ള മുന്നണികളുമായി യോജിച്ചു പ്രവര്‍ത്തിക്കുമെന്നും പി.സി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
പി.സി തോമസ് നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് വിഭാഗം ഇടതു മുന്നണി ബന്ധം അവസാനിപ്പിക്കാന്‍ വ്യാഴാഴ്ച തീരുമാനിച്ചിരുന്നു. കേരള കോണ്‍ഗ്രസിലെ സ്കറിയ തോമസ് വിഭാഗം ഇടതു മുന്നണിക്ക് നേരത്തെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.