You are Here : Home / News Plus

മാഗിയുടെ നിരോധനം സ്റ്റേചെയ്യാന്‍ ബോംബെ ഹൈകോടതി വിസമ്മതിച്ചു

Text Size  

Story Dated: Friday, June 12, 2015 05:25 hrs UTC

മുംബൈ: മാഗി നൂഡ്ല്‍സ് നിരോധനം സ്റ്റേചെയ്യാന്‍ ബോംബെ ഹൈകോടതി വിസമ്മതിച്ചു. മാഗി ഉള്‍പ്പെടെ ഒമ്പത് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത് വിലക്കിക്കൊണ്ടുള്ള ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ഉത്തരവിനെതിരെ നെസ്ലെ നല്‍കിയ ഹരജിയിലാണ് നിരോധത്തിന് സ്റ്റേ ആവശ്യപ്പെട്ടത്. ഹര്‍ജിയില്‍ ഈമാസം 30ന് വാദം കേള്‍ക്കും. നിരോധനം സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന നെസ്ലെയുടെ ആരോപണത്തിന് മറുപടി നല്‍കാന്‍ ഭക്ഷ്യസുരക്ഷാ അതോറിറ്റിക്ക് ഡിവിഷന്‍ ബെഞ്ച് രണ്ടാഴ്ചസമയം നല്‍കി. മാഗിയുടെ അഞ്ചു സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ ഈയം അമിതമായതോതില്‍ കണ്ടത്തെിയതായി അതോറിറ്റി അധികൃതര്‍ കോടതിയെ ബോധിപ്പിച്ചു. അതേസമയം, മാഗിയുടെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ക്കെതിരായ നിയമനടപടിയെ കോടതി ചോദ്യം ചെയ്തു.
ജസ്റ്റിസുമാരായ വി.എം. കാനഡെയും ബി.പി. കൊളാബവാലയും ഉള്‍പ്പെട്ട ബെഞ്ചാണ് ഹരജി പരിഗണിച്ചത്. മാഗിയും മറ്റ് ഉല്‍പന്നങ്ങളും ഉടന്‍ വിപണിയില്‍നിന്ന് പിന്‍വലിക്കണമെന്ന ഉത്തരവ് വന്‍ നഷ്ടമുണ്ടാക്കുമെന്നായിരുന്നു നെസ്ലെയുടെ വാദം. ഭക്ഷ്യസുരക്ഷാ നിയമമനുസരിച്ച് ഒരു ഉല്‍പന്നം നിരോധിക്കുന്നതിന് സ്വീകരിക്കേണ്ട നടപടിച്ചട്ടം പാലിച്ചിട്ടില്ലെന്നും നെസ്ലെ കുറ്റപ്പെടുത്തിയിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.