You are Here : Home / News Plus

ലുധിയാനയില്‍ അമോണിയ വാതകം ശ്വസിച്ച് ആറു പേര്‍ മരിച്ചു; 100 പേര്‍ ആശുപത്രിയില്‍

Text Size  

Story Dated: Saturday, June 13, 2015 04:59 hrs UTC

പഞ്ചാബിലെ ലുധിയാനയില്‍ അമോണിയ ഗ്യാസ് ടാങ്കര്‍ വാതകം ചോര്‍ന്ന് ആറു പേര്‍ മരിച്ചു. നൂറോളം പേര്‍ വാതകം ശ്വസിച്ച് അവശനിലയിലാണ്. ലുധിയാനയില്‍ നിന്നു 25 കിലോ മീറ്റര്‍ അകലെ ദ്രോഹ ബൈപ്പാസില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ദേശീയ ദുരന്തനിവരാണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി.

ആറു പേര്‍ മരിച്ചതായി ദ്രോഹ പൊലീസ് സ്ഥിരീകരിച്ചു. ഇവരുടെ മൃതദേഹം ലുധിയാനയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് നൂറോളം പേര്‍ക്ക് ശ്വാസതടസമുണ്ടായതായും പൊലീസ് അറിയിച്ചു. ദുരന്തത്തിനിരയായവരെ ദ്രോഹയിലെയും ലുധിയാനയിലെയും ഖന്നയിലെയും വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാതക ചോര്‍ച്ചയുണ്ടായതോടെ ജനങ്ങള്‍ ഭയപ്പെട്ട് വീടിനു പുറത്തിറങ്ങി. ഗുജറാത്ത് രജിസ്ട്രേഷനുള്ള ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.