You are Here : Home / News Plus

കരിപ്പൂര്‍: 50 സി.ഐ.എസ്എഫ് ജവാന്മാരെ സ്ഥലം മാറ്റി

Text Size  

Story Dated: Saturday, June 13, 2015 07:22 hrs UTC

ജ്യാന്തര വിമാനത്താവളത്തിലെ വെടിവെപ്പിനുപിന്നാലെയുണ്ടായ അക്രമണങ്ങളുമായി ബന്ധപ്പെട്ട് 50 സി.ഐ.എസ്.എഫ് ജവാന്മാരെ സ്ഥലം മാറ്റി. സംഭവവുമായി നേരിട്ട് ബന്ധമുള്ള ജവാന്മാരെയാണ് ബെഗളൂരുവിലേക്ക് സ്ഥലം മാറ്റിയിരിക്കുന്നത്. 

സംഘര്‍ഷത്തിനിടെ സിഐഎസ്.എഫ് ജവാന്‍ സുരേഷ് സിങ് യാദവ് വെടിയേറ്റ് മരിച്ചസംഭവത്തില്‍ എസ്.ഐ. സീതാറാം ചൗധരിക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. അക്രമണത്തില്‍ പങ്കെടുത്ത 25 സി.ഐ.എസ്.എഫ് ജവാന്മാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. 

അക്രമികള്‍ തോക്ക് പിടിച്ചുവാങ്ങി വെടിവെക്കുകയായിരുന്നുവെന്നാണ് സീതാറാം ചൗധരി മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ ഇത്തരമൊരു ദൃശ്യം കണ്ടെത്താനായിട്ടില്ല. ചൗധരിയുടെ കൈയില്‍ വെടിയേല്‍ക്കാനുണ്ടായ സാഹചര്യവും ദുരൂഹമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.