You are Here : Home / News Plus

ബാര്‍കോഴ കേസ് അട്ടിമറിച്ചാല്‍ കോടതിയില്‍ നേരിടും: വി.എസ്‌

Text Size  

Story Dated: Saturday, June 13, 2015 07:23 hrs UTC

ബാര്‍ കോഴക്കേസില്‍ നിയമവിരുദ്ധമായ ഇടപെടലുകള്‍ നടത്തി കേസ് അട്ടിമറിച്ചാല്‍ കോടതിയില്‍ നേരിടുമെന്ന് വി.എസ് അച്യുതാനന്ദന്‍. കെ.എം മാണിയെ രക്ഷിക്കാനുള്ള സമ്മര്‍ദത്തിന് വഴങ്ങി വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം. പോള്‍ സ്വന്തം വ്യക്തിത്വം കളഞ്ഞുകുളിക്കരുത്. അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കെ.എം മാണിയെ പ്രതിയാക്കി കേസെടുക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. അത് അംഗീകരിച്ച് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ തയാറാകണമെന്നും വി.എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.