You are Here : Home / News Plus

സൈബര്‍ ആക്രമണം: യു.എസ്.സൈനികരുടെ വിവരങ്ങളും ചോര്‍ത്തി

Text Size  

Story Dated: Saturday, June 13, 2015 07:25 hrs UTC

.സൈനിക, രഹസ്യാന്വേഷണ ഏജന്‍സിയിലെ വിവരങ്ങള്‍ സൈബര്‍ ആക്രമണത്തില്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ചൈനീസ് ഹാക്കര്‍മാരാണ് ആക്രമണത്തിന് പിന്നിലെന്ന് അമേരിക്കന്‍ അധികൃതര്‍ സംശയിക്കുന്നു.

42 ലക്ഷം ഫെഡറല്‍ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ കഴിഞ്ഞയാഴ്ച നടന്ന ആക്രമണത്തില്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ ആക്രമണം നടന്നത്. 

സൈബര്‍ ആക്രമണത്തിനിരയായ 'ഓഫീസ് ഓഫ് പേഴ്‌സണല്‍ മാനേജ്‌മെന്റ്' (ഒപിഎം) പക്ഷേ, പ്രതികരിച്ചിട്ടില്ല. 

സെക്യൂരിറ്റി ക്ലിയറന്‍സിന് വേണ്ടി രഹസ്യാന്വേഷണ ഏജന്‍സികളും സൈനിക ഉദ്യോഗസ്ഥരും സമര്‍പ്പിച്ചിട്ടുള്ള ഫോമുകളെയാണ് ഹാക്കര്‍മാര്‍ ഉന്നംവെച്ചതെന്ന്, വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സ് റിപ്പോര്‍ട്ടു ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.