You are Here : Home / News Plus

തച്ചങ്കരിക്കെതിരെ വിജിലന്‍സ് അന്വേഷണം

Text Size  

Story Dated: Saturday, June 13, 2015 07:27 hrs UTC

കണ്‍സ്യൂമര്‍ ഫെഡ് എം.ഡി ടോമിന്‍ തച്ചങ്കരിക്കെതിരെ വിജിലന്‍സ് അന്വേഷണം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ലൈസന്‍സില്ലാത്ത ക്വാറി വിറ്റ് പറ്റിച്ചെന്നാണ് കേസ്. 20 കോടിയുടെ ഇടപാടിന് എട്ട് കോടി രൂപ തച്ചങ്കരി വാങ്ങിയെന്നാണ് പരാതി. പണം ആവശ്യപ്പെട്ട് ക്വാറി ഉടമകളെ ഭീഷണിപ്പെടുത്തിയതിന്റെ ടെലിഫോണ്‍ സംഭാഷണങ്ങളും ഇവര്‍ ആഭ്യന്തരമന്ത്രിക്ക് സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്. കണ്‍സ്യൂമര്‍ ഫെഡ് ഭരണസമിതിയുമായി തുറന്ന പോരിലേക്ക് നീങ്ങുന്നതിനിടെയാണ് തച്ചങ്കരിക്കെതിരെ വിജിലന്‍സ് അന്വേഷണം വരുന്നത്. കണ്‍സ്യൂമര്‍ ഫെഡില്‍ സര്‍വത്ര അഴിമതിയാണെന്നും ഭരണസമിതി തന്നെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് തച്ചങ്കരി റിപ്പോര്‍ട്ട് നല്‍കിയതിനെതിരെ പ്രസിഡന്റ് ജോയ് തോമസ് അടക്കമുള്ളവര്‍ എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.