You are Here : Home / News Plus

കരിപ്പൂര്‍: സീതാറാം ചൗധരിക്കെതിരേ പോലീസ് കേസെടുത്തു

Text Size  

Story Dated: Saturday, June 13, 2015 08:37 hrs UTC

കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ സീതാറാം ചൗധരിക്കെതിരേ പോലീസ് കേസെടുത്തു. മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് കേസ് അന്വേഷിക്കുന്ന കൊണ്‌ടോട്ടി പോലീസ് അറിയിച്ചു. ഇയാള്‍ക്ക് പുറമേ 25 മറ്റ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കെതിരേയും കേസെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഇന്നു കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും സൂചനയുണ്ട്. പൊതുമുതല്‍ നശിപ്പിച്ചതിനും അക്രമമുണ്ടാക്കിയതിനുമാണ് ഇവര്‍ക്കെതിരേ കേസെടുക്കുന്നത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.