You are Here : Home / News Plus

എഡിജിപിക്കെതിരെ കോടിയേരി

Text Size  

Story Dated: Saturday, June 13, 2015 08:40 hrs UTC

എഡിജിപി ഷേയ്ക്ക് ദര്‍വേഷ് സാഹിബിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. ബാര്‍ കോഴക്കേസില്‍ എഡിജിപി കോടതി ചമയേണ്‌ടെന്ന് കോടിയേരി പറഞ്ഞു. കേസ് നിലനില്‍ക്കുമോ എന്ന് കോടതി തീരുമാനിച്ചോളും. ഷെയ്ഖ് ദര്‍വേഷ് സാഹിബ് എന്നും യുഡിഎഫിനായി കേസ് അട്ടിമറിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.കെ.എം.മാണിയെ തൃപ്തിപ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമം. മാണിയെ കേസില്‍ നിന്നും രക്ഷപെടാന്‍ അനുവദിക്കില്ലെന്നും കേസ് അട്ടിമറിക്കപ്പെട്ടത് കോടതിയില്‍ ചോദ്യം ചെയ്യുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.