You are Here : Home / News Plus

ട്രോളിംഗ് നിരോധനം ഇന്നു മുതല്‍

Text Size  

Story Dated: Sunday, June 14, 2015 04:40 hrs UTC

വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനം നിലവില്‍ വരും.നിരോധനത്തെത്തുടര്‍ന്ന് ബോട്ടുകള്‍ ബുധനാഴ്ച മുതല്‍ തന്നെ കടലില്‍നിന്ന് മടങ്ങി.അന്യസംസ്ഥാന ബോട്ടുകളും കൂട്ടത്തോടെ മടങ്ങുകയാണ്. കേരളത്തില്‍ നിരോധനമുള്ള കാലത്ത് തൊട്ടടുത്ത സംസ്ഥാനങ്ങളിലൊന്നും നിരോധനമില്ല. അതുകൊണ്ട് അവര്‍ അവരുടെ നാട്ടില്‍ മീന്‍പിടിത്തും തുടരും. കേരളത്തില്‍ കൂറ്റന്‍ ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ ഉള്‍പ്പെടെ എല്ലാത്തരം വള്ളങ്ങള്‍ക്കും നിരോധന കാലത്ത് കടലില്‍ ഇറങ്ങാം. ബോട്ടുകള്‍ കടലില്‍ പോകുന്നത് തടയുവാന്‍ ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്. സുരക്ഷാകാര്യങ്ങള്‍ക്കായി ഫിഷറീസ് വകുപ്പിന്റെ ബോട്ടുകള്‍ കടലില്‍ ഉണ്ടാകും

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.