You are Here : Home / News Plus

അമേരിക്കയിലെ പോലീസ് ആസ്ഥാനത്തെ വെടിവെപ്പ്: അക്രമി കൊല്ലപ്പെട്ടു

Text Size  

Story Dated: Sunday, June 14, 2015 04:41 hrs UTC

അമേരിക്കയിലെ ഡാലസ് പോലീസ് ആസ്ഥാനത്തിനുനേരേ വാനിലെത്തി വെടിവെപ്പ് നടത്തിയ ആയുധധാരി പോലീസിന്റെ വെടിയേറ്റ് മരിച്ചു.അക്രമിയുടെ വാഹനത്തെ പോലീസ് പിന്തുടര്‍ന്ന് നടത്തിയ പ്രത്യാക്രമണത്തിലാണ് അക്രമി കൊല്ലപ്പെത്. 

ശനിയാഴ്ച പുലര്‍ച്ചെ 12.30-ഓടെയാണ് ഡാലസിലെ പോലീസ് ആസ്ഥാനത്തിന് നേരെ വെടിവെപ്പുണ്ടായത്. 

വാനിലെത്തിയ ആയുധധാരി പോലീസുകാര്‍ക്കും വാഹനങ്ങള്‍ക്കും നേരേ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പോലീസ് ആസ്ഥാനത്തിന് പുറത്തുനിന്ന് നാല് ബാഗ് പൈപ്പ്‌ബോംബ് കണ്ടെത്തിയിട്ടുണ്ട്. ഇവ നിര്‍വീര്യമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.