You are Here : Home / News Plus

തൃശ്ശൂരില്‍ ബസ് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി രണ്ട് മരണം

Text Size  

Story Dated: Sunday, June 14, 2015 06:00 hrs UTC

നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി ബസ് യാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറി രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഒമ്പത് മണിയോടെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിലാണ് സംഭവം. രണ്ട് പുരുഷന്‍മാരാണ് അപകടത്തില്‍ മരിച്ചത്. തൃശ്ശൂരില്‍ നിന്ന് പാലക്കാട്ടേക്ക് സര്‍വീസ് നടത്തേണ്ട കെഎസ്ആര്‍ടിസി എസി ലോ ഫ് ളോര്‍ ബസാണ് അപകടമുണ്ടാക്കിയത്.ആദ്യ സര്‍വീസിനു വേണ്ടി ഗാരേജില്‍ നിന്ന് സ്റ്റാന്റിലേക്ക് വരികയായിരുന്ന ബസ് സ്റ്റാന്റില്‍ ബസ് കാത്തു നില്‍ക്കുന്നവരുടെ ഇടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ബസ് നിര്‍ത്തുന്നതിനും ആളുകള്‍ കാത്തു നില്‍ക്കുന്നതിനുമിടയില്‍ ഭിത്തിയുണ്ടായിരുന്നെങ്കിലും ഇത് തകര്‍ത്താണ് അപകടമുണ്ടായത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ജില്ലാ ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.