You are Here : Home / News Plus

സ്വര്‍ണക്കടയില്‍ ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

Text Size  

Story Dated: Sunday, June 14, 2015 06:02 hrs UTC

തിരൂരിലെ ഒരു പ്രമുഖ സ്വര്‍ണക്കടയില്‍ എത്തി പെട്രോളൊഴിച്ച് തീക്കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. താനൂര്‍ കെ. പുരം പട്ടരുപറമ്പ് സ്വദേശി പട്ടശ്ശേരി ഇസ്മായില്‍ (48) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. സ്വര്‍ണക്കടയില്‍നിന്ന് മകളുടെ വിവാഹത്തിന് സ്വര്‍ണമെടുത്തിരുന്ന ഇസ്മയില്‍ 3,63,000 രൂപ കൊടുക്കാനുണ്ടായിരുന്നു. ഏജന്റുവഴിയായിരുന്നു സ്വര്‍ണമെടുത്തത്. പണംകൊടുക്കാനുള്ള അവധിലഭിക്കാന്‍ ഏജന്റുമായി സ്വര്‍ണക്കടയില്‍ എത്തിയ ഇസ്മായില്‍ ഒരു സ്ഥലം വില്‍ക്കാനുണ്ടെന്നും അത് വിറ്റു തരാമെന്നും പറഞ്ഞശേഷമാണ് കൈയിലെ പ്ലൂസ്റ്റിക് കുപ്പിയില്‍ സൂക്ഷിച്ച പെട്രോള്‍ ദേഹത്തൊഴിച്ച് സിഗരറ്റ് ലൈറ്റര്‍കൊണ്ട് തീകൊളുത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.