You are Here : Home / News Plus

ലളിത് മോഡിയുടെ വിസയ്ക്കായി കത്തയച്ചതായി സുഷമ സ്വരാജ്

Text Size  

Story Dated: Sunday, June 14, 2015 08:18 hrs UTC

വിവാദത്തില്‍ ഉള്‍പ്പെട്ട മുന്‍ ഐ.പി.എല്‍ ചെയര്‍മാന്‍ ലളിത് മോഡിക്ക് വിസ അനുവദിക്കാനായി ഇടപെട്ടുവെന്ന വാര്‍ത്ത വിദേശകാര്യമന്ത്രി സുഷമസ്വരാജ് സമ്മതിച്ചു. എന്നാല്‍ മാനുഷിക പരിഗണനവെച്ചാണ് ലളിത് മോഡിയുടെ വിഷയത്തില്‍ ഇടപെട്ടതെന്ന് സുഷമാസ്വരാജ് ട്വിറ്ററിലൂടെ അവകാശപ്പെട്ടു. 

2014 ജൂലായില്‍ വിസ നല്‍കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് എം.പിക്ക് കത്തയച്ചുവെന്ന വിവരം വെളിപ്പെട്ടതോടെയാണ് പുതിയ വിവാദമുയര്‍ന്നിരിക്കുന്നത്. ലണ്ടനില്‍ താമസിക്കുന്ന മോഡിയുടെ ഭാര്യ കാന്‍സര്‍ രോഗബാധിതയാണെന്നും പോര്‍ച്ചുഗലില്‍ ശസ്ത്രക്രിയ നടത്തണമെന്നും ലളിത് മോഡി പറഞ്ഞിരുന്നുവെന്നും ഇത് പ്രകാരമാണ് ഇടപെട്ടതെന്നുമാണ് സുഷമസ്വരാജിന്റെ വാദം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.