You are Here : Home / News Plus

സര്‍ക്കാര്‍ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ബിജു രമേശ് നിയമനടപടിക്ക്

Text Size  

Story Dated: Sunday, June 14, 2015 08:20 hrs UTC

തന്റെ വ്യവസായത്തെ പ്രതിസന്ധിയിലാക്കി ബാര്‍ കോഴ കേസില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമമെന്ന് ബിജു രമേശ് ആരോപിച്ചു.

തന്റെ വ്യവസായം തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. കോളേജുകളിലും മറ്റ് സ്ഥാപനങ്ങളിലും അനാവശ്യമായി റെയ്ഡ് നടത്തുകയാണ്. ഓപ്പറേഷന്‍ അനന്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് കാലങ്ങളായി കൈവശം വെച്ചിരിക്കുന്ന ഭൂമി പുറമ്പോക്കാണെന്ന് കാട്ടി കെട്ടിടങ്ങള്‍ പൊളിക്കാന്‍ നോട്ടീസ് നല്‍കിയിരിക്കുകയാണെന്നും ബിജു രമേശ് ആരോപിച്ചു. ഇതേത്തുടര്‍ന്നാണ് ബിജു നിയമനടപടിക്കൊരുങ്ങുന്നത്. ഇക്കാര്യം സംബന്ധിച്ച് ബിജു രമേശ് നിയമോപദേശം തേടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.