You are Here : Home / News Plus

സി.പി നായര്‍ വധശ്രമക്കേസ് പിന്‍വലിച്ചത് ആഭ്യന്തരവകുപ്പെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Sunday, June 14, 2015 08:22 hrs UTC

മുന്‍ ചീഫ് സെക്രട്ടറി സി.പി നായര്‍ വധശ്രമക്കേസ് പിന്‍വലിക്കാനുള്ള തീരുമാനം ആഭ്യന്തരവകുപ്പിന്‍്റേതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതു സംബന്ധിച്ച ശിപാര്‍ശ വന്നത് ആഭ്യന്തരവകുപ്പില്‍ നിന്നാണ്. അതില്‍ തീരുമാനം കൈക്കൊള്ളേണ്ടത് കോടതിയാണ്. ഇത്തരം കേസുകളില്‍ രാഷ്ട്രീയം നോക്കാറില്ല. സര്‍ക്കാറിന് ഇക്കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതികളായ കേസ് പിന്‍വലിച്ചതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നിരുന്നു. 2002 മാര്‍ച്ച് 14നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മലയാലപ്പുഴ ക്ഷേത്രത്തിലെ ശതകോടി അര്‍ച്ചനയുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു വധശ്രമത്തില്‍ കലാശിച്ചത്. പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് നേതാവ് വെട്ടിയൂര്‍ ജ്യോതിപ്രകാശ് അടക്കമുള്ളവരാണ് കേസിലെ പ്രതികള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.