You are Here : Home / News Plus

സിപി നായര്‍ വധശ്രമക്കേസ് പിന്‍വലിച്ചത് ആരേയും രക്ഷിക്കാനല്ല : ചെന്നിത്തല

Text Size  

Story Dated: Monday, June 15, 2015 05:11 hrs UTC

മുന്‍ ചീഫ്സെക്രട്ടറി സി.പി നായര്‍ വധശ്രമക്കേസ് പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത് മനപ്പൂര്‍വം ആരേയും രക്ഷിക്കാനല്ളെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില്‍ പല പാര്‍ട്ടികളില്‍ പെട്ടപ്രവര്‍ത്തകരും ഉള്‍പ്പെട്ടിട്ടുണ്ട്. പ്രായമായവര്‍ വരെ പ്രതികളായ സാഹചര്യത്തില്‍ കേസ് പിന്‍വലിച്ചത് മാനുഷിക പരിഗണന വച്ചു മാത്രമാണ്. തീരുമാനം ആഭ്യന്തര വകുപ്പിന്‍െറതാണ്. നിയമവിരുദ്ധമായി ഇക്കാര്യത്തില്‍ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. തുടര്‍നടപടികളെക്കുറിച്ച് മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പത്തനംതിട്ട സെഷന്‍സ് കോടതിയിലെ വിചാരണ അന്തിമഘട്ടത്തിലത്തെിയപ്പോഴാണ് മുന്‍ ചീഫ്സെക്രട്ടറി സി.പി. നായരെ വധിക്കാന്‍ ശ്രമിച്ച കേസ് പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 2002 മാര്‍ച്ച് 14നാണ് മലയാലപ്പുഴ അമ്പലത്തില്‍ വെച്ച്, അന്ന് ദേവസ്വം ബോര്‍ഡ് കമീഷണറായിരുന്ന സി.പി. നായരെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട അക്രമികള്‍ വധിക്കാന്‍ ശ്രമിച്ചത്. ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് മന്ദഗതിയിലായതോടെ സി.പി. നായര്‍ സര്‍ക്കാറിനെ സമീപിച്ചതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.