You are Here : Home / News Plus

കണ്ണൂര്‍ - കാര്‍വാര്‍ - ബെഗളൂരു എക്‌സ്പ്രസ് പാളംതെറ്റി; ആളപായമില്ല

Text Size  

Story Dated: Monday, June 15, 2015 07:37 hrs UTC

കണ്ണൂര്‍ - കാര്‍വാര്‍ - ബെംഗളൂരു എക്‌സ്പ്രസ് തീവണ്ടി (നമ്പര്‍ 16518/16524) മൈസൂര്‍ റെയില്‍വെ ഡിവിഷനിലെ ഷിരിവാജിലു - യാദകുമാരി സ്റ്റേഷനുകള്‍ക്കിടെ പാളംതെറ്റി. തിങ്കളാഴ്ച പുലര്‍ച്ചെ 2.10 നായിരുന്നു അപകടം. ആര്‍ക്കും പരിക്കില്ല. ഇതുവഴിയുള്ള തീവണ്ടി ഗതാഗതം ഭാഗികമായി തടസപ്പെട്ടു. രണ്ട് എന്‍ജിനുകളും ഒരു ജനറല്‍ കോച്ചുമാണ് പാളംതെറ്റിയത്. 

പാളം തെറ്റിയ എന്‍ജിനും കോച്ചും നീക്കിയശേഷം അപകടത്തില്‍പ്പെട്ട തീവണ്ടി മംഗളൂരു സെന്‍ട്രല്‍, കണ്ണൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്, ഇറോഡ്, സേലം വഴി തിരിച്ചുവിട്ടു. അപകടത്തെത്തുടര്‍ന്ന് തിങ്കളാഴ്ച പുറപ്പെടേണ്ട യശ്വന്ത്പുര്‍ - കാര്‍വാര്‍ എക്‌സ്പ്രസ് (നമ്പര്‍ 16515) റദ്ദാക്കി. ബെംഗളൂരുവില്‍നിന്ന് ഞായറാഴ്ച പുറപ്പെട്ട ബെംഗളൂരു - കണ്ണൂര്‍ - കാര്‍വാര്‍ എക്‌സ്പ്രസ് (നമ്പര്‍ 16517/ 16523) ഭാഗികമായി റദ്ദാക്കി. യാത്രക്കാര്‍ക്കുവേണ്ടി ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ദക്ഷിണ റെയില്‍വെ പ്രസ്താവനയില്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.