You are Here : Home / News Plus

ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായ മൂന്നുവയസ്സുകാരിയുടെ നില ഗുരുതരം

Text Size  

Story Dated: Monday, June 15, 2015 07:38 hrs UTC

ഡല്‍ഹിയില്‍ ബലാത്സംഗം ചെയ്യപ്പെട്ട മൂന്നുവയസ്സുകാരിയുടെ നില ഗുരുതരം. ശനിയാഴ്ച രാത്രി ആസ്പത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി നിലവില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായി.

ശനിയാഴ്ച വൈകിട്ട് ഡല്‍ഹി സരോജിനി നഗറിലെ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. പിന്നീട് വീടിന് സമീപത്തെ ഒറ്റപ്പെട്ട സ്ഥലത്ത് അവശയായ നിലയില്‍ അയല്‍വാസിയാണ് കുട്ടിയെ കണ്ടെത്തിയത്.

കുട്ടിയുടെ കുടുംബത്തെ പരിചയമുള്ളയാളാണ് കൃത്യത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. കുട്ടിയെ വീട്ടില്‍ നിന്ന് അകലെയെത്തിച്ച ശേഷം ഭീഷണിപ്പെടുത്തിയാണ് പ്രതി കൃത്യം നിര്‍വ്വഹിച്ചതെന്നാണ് പോലീസ് കരുതുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.