You are Here : Home / News Plus

കരിപ്പൂര്‍ അക്രമം: 4 സി.ഐ.എസ്.എഫ് ജവാന്മാര്‍ 14 ദിവസം റിമാന്‍ഡില്‍

Text Size  

Story Dated: Monday, June 15, 2015 07:41 hrs UTC

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഫയര്‍ഫോഴ്‌സ് സൂപ്പര്‍വൈസര്‍ അജികുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിയാണ് ചികിത്സയില്‍ കഴിഞ്ഞ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അതിനിടെ, കഴിഞ്ഞ ദിവസം അറസ്റ്റിലായ നാല് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ മഞ്ചേരി സി.ജെ.എം കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയ ശേഷമാണ് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ കോടതിയില്‍ ഹാജരാക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.