You are Here : Home / News Plus

പ്രവാചകന്‍ മുഹമ്മദ് നബി മഹാനായ യോഗിയാണെന്ന സാക്ഷി മഹാരാജ്

Text Size  

Story Dated: Monday, June 15, 2015 05:14 hrs UTC

ന്യൂഡല്‍ഹി: പ്രവാചകന്‍ മുഹമ്മദ് നബി ശ്രേഷ്ഠനായ യോഗിയാണെന്ന പ്രസ്താവനയുമായി ബി.ജെ.പി എം.പി സാക്ഷി മഹാരാജ്. ‘‘ഇസ്ലാമിലെ ഉന്നത വ്യക്തിത്വമായ മുഹമ്മദ് നബി മഹാനായ യോഗിയാണ്. ‘ഈമാനിന്‍റെ’പേരിലാണ് മുസ്ലിംകള്‍ ഒന്നാകുന്നത്. അങ്ങനെ നോക്കിയാല്‍ ഞാനും യഥാര്‍ഥ മുസ്ലിം ആണ്’’ സാക്ഷി മഹാരാജ് പറഞ്ഞു. ജൂണ്‍ 21അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് എം.പിയുടെ പുതിയ പ്രസ്താവന.
സൂര്യനില്ലെങ്കില്‍ ഞാനും നിങ്ങളും ഈ ലോകം തന്നെയും ഇരുളിലാകും. സൂര്യനെ മതപരമായ ദൃഷ്ടാന്തമായി കണക്കാക്കുന്നവര്‍ പ്രകാശത്തെ വേണ്ടന്നു വെക്കുകയാണ് ചെയ്യേണ്ടതെന്നും സാക്ഷി മഹാരാജ് പറഞ്ഞു.
അന്താരാഷ്ട്ര യോഗാദിനത്തില്‍ നടത്തുന്ന യോഗാ ചടങ്ങില്‍ നിന്ന് മുസ്ലിം സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് സൂര്യനസമ്കാരം ഒഴിവാക്കിയ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.