You are Here : Home / News Plus

സുഷമയുടെ രാജിക്ക് സമ്മര്‍ദ്ദം; പിന്തുണയുമായി ശിവസേന

Text Size  

Story Dated: Tuesday, June 16, 2015 06:21 hrs UTC

ലളിത് മോദിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ രാജിക്ക് സമ്മര്‍ദ്ദമേറുന്നു. രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം കോണ്‍ഗ്രസ് ശക്തമാക്കും. വിവാദത്തില്‍ ട്വിറ്ററിലൂടെ മാത്രം പ്രതികരിച്ച മന്ത്രി സുഷമ സ്വരാജ് ഇന്ന് മാധ്യമങ്ങളെ കാണുന്നുണ്ട്. അതിനിടെ, സുഷമയ്ക്ക് പിന്തുണയുമായി എന്‍.ഡി.എ ഘടകകക്ഷിയായ ശിവസേന രംഗത്തെത്തി. വിവാദത്തില്‍ വിദേശകാര്യമന്ത്രിയെ പരസ്യമായി പിന്തുണയ്ക്കാന്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ഒഴികെയുള്ള നേതാക്കളാരും ഇതുവരെ തയ്യാറായിട്ടില്ല. പ്രധാനമന്ത്രിയും മൗനം പാലിക്കുകയാണ്.

വിദേശകാര്യ മന്ത്രാലയത്തെ അസ്ഥിരപ്പെടുത്താനും സര്‍ക്കാരിന്റെ ആത്മവീര്യം കെടുത്താനും നടത്തുന്ന ശ്രമങ്ങള്‍ അപകടകരമാണെന്ന് സേനാ മുഖപത്രമായ 'സാംന' പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ പറയുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിഛായ നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ പ്രധാനമന്ത്രി അന്വേഷണം നടത്തണമെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.