You are Here : Home / News Plus

വ്യോമസേനയുടെ ജാഗ്വാര്‍ വിമാനം അലഹബാദില്‍ തകര്‍ന്നുവീണു

Text Size  

Story Dated: Tuesday, June 16, 2015 06:23 hrs UTC

വ്യോമസേനയുടെ ജാഗ്വാര്‍ വിമാനം ചൊവ്വാഴ്ച രാവിലെ അലഹബാദില്‍ തകര്‍ന്നുവീണു. ഈവര്‍ഷം തകര്‍ന്നുവീഴുന്ന രണ്ടാമത്തെ ജാഗ്വാര്‍ വിമാനമാണിത്. പതിവ് പരിശീലന പറക്കലിനിടെയാണ് വിമാനം അപകടത്തില്‍പ്പെട്ടതെന്ന് വ്യോമസേനാ വക്താവ് പറഞ്ഞു. രാവിലെ 7:25 ന് അലഹബാദില്‍നിന്ന് പറന്നുയര്‍ന്ന വിമാനം 13 കിലോമീറ്റര്‍ അകലെയാണ് തകര്‍ന്നുവീണത്. പൈലറ്റും സഹപൈലറ്റും പരിക്കേല്‍ക്കാതെ രക്ഷപെട്ടു. അപകടത്തെക്കുറിച്ച് വ്യോമസേന അന്വേഷണം തുടങ്ങി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.