You are Here : Home / News Plus

എന്‍ജിനിയറിങ് പ്രവേശന പരീക്ഷയില്‍ ബി അരുണിന് ഒന്നാം റാങ്ക്

Text Size  

Story Dated: Tuesday, June 16, 2015 08:15 hrs UTC

എന്‍ജിനിയറിങ് പ്രവേശന പരീക്ഷയില്‍ ബി അരുണിന് (തിരുവനന്തപുരം) ഒന്നാം റാങ്ക്. കോഴിക്കോട് സ്വദേശികളായ അമീര്‍ ഹസന്‍, പി ശ്രീരാഗ് എന്നിവര്‍ക്കാണ് രണ്ടും മൂന്നും റാങ്കുകള്‍. ജി.കെ നിഥിന്‍, ശ്രീഹരി എന്നിവര്‍ നാലും അഞ്ചും റാങ്കുകള്‍ സ്വന്തമാക്കി. 75,258 പേര്‍ എന്‍ജിനിയറിങ് പ്രവേശനത്തിന് യോഗ്യതനേടി. വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബാണ് എന്‍ജിനിയറിങ് - ആര്‍ക്കിടെക്ചര്‍ റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധപ്പെടുത്തിയത്. എന്‍ജിനിയറിങ് വിഭാഗത്തില്‍ ആദ്യ പത്ത് റാങ്കുകള്‍ ആണ്‍കുട്ടികള്‍ക്കാണ്. ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ ലിസ് തെരേസിനാണ് (മലപ്പുറം) ഒന്നാം റാങ്ക്. അഭിഷേക് എം.ആര്‍ (എറണാകുളം), ദേവരാജ് (കാസര്‍കോട്) എന്നിവര്‍ രണ്ടും മൂന്നും റാങ്കുകള്‍ നേടി. വെബ് സൈറ്റ്: http://www.cee.kerala.gov.in/

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.