You are Here : Home / News Plus

പാലക്കാട് ഐ.ഐ.ടി: ഭൂമി ഈവര്‍ഷംതന്നെ ഏറ്റെടുത്ത് നല്‍കുമെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Tuesday, June 16, 2015 08:19 hrs UTC

ഐ.ഐ.ടിക്ക് വേണ്ട ഭൂമി ഈവര്‍ഷംതന്നെ ഏറ്റെടുത്ത് നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനസമ്പര്‍ക്ക പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പാലക്കാട് മെഡിക്കല്‍ കോളേജിനുവേണ്ടി 160 കോടി അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് മെഡിക്കല്‍ കോളേജിലെ കാന്‍സര്‍ ഗവേഷണ കേന്ദ്രമാക്കി മാറ്റും. അട്ടപ്പാടിയിലെ കൃഷി വികസന പദ്ധതിക്ക് 10.28 കോടി അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരാതികള്‍ നല്‍കിയ 100 പേരെ മുഖ്യമന്ത്രി ആദ്യം നേരിട്ടുകാണും. കനത്ത മഴയ്ക്കിടെയാണ് പാലക്കാട്ട് ജനസമ്പര്‍ക്ക പരിപാടി പുരോഗമിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.