You are Here : Home / News Plus

മോഡിയെ വഴിവിട്ട്‌ സഹായിച്ചുവെന്ന ആരോപണം കേന്ദ്ര സര്‍ക്കാര്‍ തള്ളി

Text Size  

Story Dated: Tuesday, June 16, 2015 08:01 hrs UTC

ന്യൂഡല്‍ഹി: സുഷമാ സ്വരാജ്‌ ലളിത്‌ മോഡിയെ വഴിവിട്ട്‌ സഹായിച്ചുവെന്ന ആരോപണം കേന്ദ്ര സര്‍ക്കാര്‍ തള്ളി. പാര്‍ട്ടിയും സര്‍ക്കാരും സുഷമയെ പിന്തുണയ്‌ക്കുന്നതായും അവര്‍ വ്യക്‌തമാക്കി.സുഷമയെ പിന്തുണച്ച്‌ കേന്ദ്ര മന്ത്രിമാര്‍ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്‌ ആരോപണങ്ങള്‍ തള്ളിയത്‌. കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്‌റ്റ്ലി, രാജ്‌നാഥ്‌ സിങ്ങ്‌ എന്നിവര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്‌ സുഷമയ്‌ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചത്‌. സുഷമയുടെ നിലപാട്‌ സദുദ്ദേശപരമാണ്‌. ലളിത്‌ മോഡിയെ സഹായിച്ചതായി സുഷമ നേരത്തെ സമ്മതിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.