You are Here : Home / News Plus

സുഷമ സ്വരാജുമായി 20 വര്‍ഷത്തെ അടുപ്പമെന്ന് ലളിത് മോദി

Text Size  

Story Dated: Wednesday, June 17, 2015 06:07 hrs UTC

വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ എന്നിവരുമായി അടുത്ത ബന്ധമുണ്ടെന്ന് മുന്‍ ഐ.പി.എല്‍ ചെയര്‍മാന്‍ ലളിത് മോദി. സുഷമ സ്വരാജുമായി 20 വര്‍ഷത്തെ സൗഹൃദമുണ്ടെന്നാണ് വെളിപ്പെടുത്തല്‍. ലളിത് മോദി വിവാദത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സുഷമയുടെ രാജിക്കായി സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെ മോദി നടത്തിയ വെളിപ്പെടുത്തല്‍ അവര്‍ക്ക് തലവേദനയാകും. 

മുന്‍ യു.പി.എ സര്‍ക്കാര്‍ തിനിക്കെതിരെ പ്രവര്‍ത്തിച്ചുവെന്നും മുന്‍ ധനമന്ത്രി പി ചിദംബരം തന്നെ നാടുകടത്തുവാന്‍ ശ്രമിച്ചുവെന്നും ലളിത് മോദി ആരോപിച്ചു. തന്നെ സഹായിച്ചതിന്റെ പേരില്‍ സുഷമ സ്വരാജിന് കേന്ദ്രമന്ത്രിസ്ഥാനം തന്നെ നഷ്ടമായേക്കാം. ഭാര്യയുടെ ചികിത്സയ്ക്കുവേണ്ടിയാണ് സുഷമ സ്വരാജിന്റെ സഹായം തേടിയത്. നിരവധി നേതാക്കളുമായി തനിക്ക് അടുത്ത ബന്ധമുണ്ട്. ശരദ് പവാര്‍, പ്രഫുല്‍ പട്ടേല്‍, രാജീവ് ശുക്ല തുടങ്ങിയവര്‍ യാത്രാരേഖകള്‍ ശരിയാക്കാന്‍ തന്നെ സഹായിച്ചിട്ടുണ്ടെന്ന് ലളിത് മോദി ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സുഷമ സ്വരാജിനെ വിളിച്ചിരുന്നുവെന്നും അവരുടെ മകള്‍ ബാന്‍സുരി നാലുവര്‍ഷം തന്നെ അഭിഭാഷക ആയിരുന്നുവെന്നും അദ്ദേഹം അഭിമുഖത്തിനിടെ സമ്മതിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.