You are Here : Home / News Plus

എസ്.എന്‍.ഡി.പിയെ ആര്‍.എസ്.എസ് വിഴുങ്ങും: കോടിയേരി

Text Size  

Story Dated: Wednesday, June 17, 2015 07:41 hrs UTC

എന്‍.എന്‍.ഡി.പിയെ ഭാവിയില്‍ ആര്‍.എസ്.എസ് വിഴുങ്ങുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശ്രീനാരായണഗുരുവിനെ ആര്‍.എസ്.എസ്സിന്റെ ശൂലത്തില്‍ കയറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ജില്ലാകമ്മിറ്റി ഓഫീസില്‍ നടന്ന പച്ചക്കറി കൃഷിയുടെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടന ചടങ്ങിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്.എന്‍.ഡി.പി ചേര്‍ത്തലയില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ചടങ്ങില്‍ പ്രവീണ്‍ തൊഗാഡിയ പങ്കെടുത്തത് സംബന്ധിച്ച ചോദ്യത്തോടാണ് കോടിയേരി പ്രതികരിച്ചത്. എസ്.എന്‍.ഡി.പി യോഗത്തിന്റെ ചടങ്ങില്‍ ആരൊക്കെ പങ്കെടുക്കണമെന്ന് തീരുമാനിക്കേണ്ടത് അവര്‍തന്നെയാണ്. എന്നാല്‍, ശ്രീനാരായണ ഗുരുവിനെപ്പോലെയുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താവിനെ ശൂലത്തില്‍ കയറ്റാന്‍ ശ്രമിക്കുന്നത് ശരിയല്ല. ജാതിരഹിതവും മതരഹിതവുമായ സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിച്ച മഹാനാണ് ഗുരുവെന്നും കോടിയേരി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.