You are Here : Home / News Plus

കണ്ണൂര്‍ സ്‌ഫോടനം : രണ്ട് സിപിഎം നേതാക്കള്‍ അറസ്റ്റില്‍

Text Size  

Story Dated: Wednesday, June 17, 2015 07:42 hrs UTC

ഈസ്റ്റ് ചെറ്റക്കണ്ടി കാക്രോട്ട് കുന്നിലെ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് സിപിഎം പ്രാദേശിക നേതാക്കന്മാരെ അറസ്റ്റുചെയ്തു. വിളക്കോട്ടൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ബിജിത്ത് ലാല്‍, ചേക്കാട് ബ്രാഞ്ച് സെക്രട്ടറി വി.എം ചന്ദ്രന്‍ എന്നിവരെയാണ് പാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ. അനില്‍ അറസ്റ്റുചെയ്തത്. 

ബോംബ് നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശം നല്‍കി, നിര്‍മ്മാണത്തിന് ആവശ്യമായ സഹായം നല്‍കി എന്നീ കുറ്റങ്ങളാണ് ഇരുവര്‍ക്കും എതിരെ ചുമത്തിയിരിക്കുന്നത്. ഇവരെ വൈകീട്ട് കോടതിയില്‍ ഹാജരാക്കും. 

ജൂണ്‍ ആറിന് ഉച്ചയോടെയാണ് ഈസ്റ്റ് ചെറ്റക്കണ്ടി കാക്രോട്ട് കുന്നില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ഈസ്റ്റ് ചെറ്റക്കണ്ടിയിലെ കിളമ്പില്‍ ഷൈജു (32), വടക്കെ കരാല്‍ സുബീഷ് (29) എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു. മറ്റ് രണ്ട് പേര്‍ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.