You are Here : Home / News Plus

ലളിത് മോദിയുമായി വ്യക്തിഗത കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് സുഷമയുടെ ഓഫീസ്

Text Size  

Story Dated: Wednesday, June 17, 2015 07:47 hrs UTC

ലണ്ടനില്‍ ഐ.പി.എല്‍ അഴിമതിക്കേസ് പ്രതി ലളിത് മോദിയുമായി വ്യക്തിഗത കൂടിക്കാഴ്ച നടത്തിയിട്ടില്ളെന്ന് വിദേശകാര്യ മന്ത്രാലയവൃത്തങ്ങള്‍. വിദേശത്ത് വെച്ച് ലളിത് മോദിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയിട്ടില്ല. 2014 ഒക്ടോബറില്‍ ലണ്ടനില്‍ നടന്ന മേഖലാ പ്രവാസി സമ്മേളനത്തില്‍ പങ്കെടുക്കാനത്തെിയപ്പോഴാണ് സുഷമയും മോദിയും കണ്ടത്. എന്നാലത് വ്യക്തിഗത കൂടിക്കാഴ്ച ആയിരുന്നില്ല. പ്രമുഖ ഹോട്ടല്‍ വ്യാപാരി ജോഗിന്ദര്‍ സാന്‍ങ്കര്‍ നല്‍കിയ വിരുന്നില്‍ പങ്കെടുക്കവെയാണ് മോദിയെ കണ്ടത്. ബെന്‍്റ്ലി ഹോട്ടലില്‍ നടന്ന വിരുന്നില്‍ 15 വിശിഷ്ട വ്യക്തികള്‍ പങ്കെടുത്തിരുന്നു. ആറേഴു തവണ ലളിത് മോദിയെ കാണുകയും മൂന്നോ നാലോ തവണ ഫോണ്‍ വഴി സംസാരിച്ചിരുന്നുവെന്നും സുഷമയുടെ ഓഫീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. വിവാദ സംഭവത്തില്‍ സുഷമയുടെ ഭാഗത്തുനിന്നുളള ആദ്യ പ്രതികരണമാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.