You are Here : Home / News Plus

പ്രമുഖ വാസ്തുശില്‍പി ചാള്‍സ് കൊറയ അന്തരിച്ചു

Text Size  

Story Dated: Wednesday, June 17, 2015 07:48 hrs UTC

 പ്രമുഖ ഇന്ത്യന്‍ പ്രമുഖ വാസ്തുശില്‍പി ചാള്‍സ് കൊറയ (85)അന്തരിച്ചു. മുബൈയിലെ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. ലോകത്തെ പ്രമുഖ വാസ്തുശില്‍പികളിലൊരാളായിരുന്ന അദ്ദേഹം സ്വാതന്ത്ര്യാനന്തര ഇന്ത്യക്ക് പുതിയ മുഖം നല്‍കുന്നതില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. അഹമ്മദാബാദിലെ മഹാത്മ ഗാന്ധി മെമ്മോറിയല്‍, മധ്യപ്രദേശിലെ നിയമസഭാ മന്ദിരം എന്നിവ ഇദ്ദേഹത്തിന്‍െറ പ്രമുഖ നിര്‍മിതികളാണ്. 1972ല്‍ പത്മശ്രീയും 2006ല്‍ പത്മവിഭൂഷണും ലഭിച്ചിട്ടുണ്ട്. ശവസ്ംസ്കാരചങ്ങുകള്‍ നാളെ നടക്കുമെന്ന് കുടുംബവൃത്തങ്ങള്‍ അറിയിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.