You are Here : Home / News Plus

കേരളത്തില്‍ റമദാന്‍ വ്രതം നാളെ മുതല്‍

Text Size  

Story Dated: Wednesday, June 17, 2015 04:50 hrs UTC

കോഴിക്കോട്: കേരളത്തില്‍ വിശുദ്ധ റമദാന്‍ വ്രതം നാളെ മുതല്‍ ആരംഭിക്കും. ഉത്തര കേരളത്തില്‍ നാളെ റമദാന്‍ ഒന്നായിരിക്കുമെന്ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ അറിയിച്ചു. കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതായും അദ്ദേഹം സ്ഥിരീകരിച്ചു.
ദക്ഷിണ കേരളത്തിലും റമദാന്‍ വ്രതം നാളെ ആരംഭിക്കുമെന്ന് പാളയം ഇമാം വിപി ശുഹൈബ് മൗലവി അറിയിച്ചു. മാസപ്പിറവി കണ്ടതായി പാളയം ഇമാം സ്ഥിരീകരിച്ചു.
റമദാന്‍ വ്രതം നാളെ ആരംഭിക്കുമെന്ന് കെ.എന്‍.എം മടവൂര്‍ വിഭാഗവും അറിയിച്ചിട്ടുണ്ട്.
അതേസമയം, ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കി 2015 ജൂണ്‍ 18 വ്യാഴാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് മദനി നേരത്തെ അറിയിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.