You are Here : Home / News Plus

സുഷമ സ്വരാജിനെ വിമര്‍ശിച്ച് പി. ചിദംബരം

Text Size  

Story Dated: Wednesday, June 17, 2015 05:00 hrs UTC

ന്യൂഡല്‍ഹി: ഐ.പി.എല്‍ അഴിമതിക്കേസിലെ പ്രതി ലളിത് മോദിക്ക് വിസ ലഭിക്കാന്‍ അനധികൃതമായി ഇടപെട്ടതായി ആരോപണമുയര്‍ന്ന വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ വിമര്‍ശിച്ച് മുന്‍ ധനമന്ത്രി പി. ചിദംബരം. മാനുഷിക പരിഗണനയുടെ പേരിലാണ് ലളിത് മോദിയെ സുഷമ സ്വരാജ് സഹായിച്ചതെങ്കില്‍ ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍റെ അടുത്തേക്കാണ് അദ്ദേഹത്തെ പറഞ്ഞയക്കേണ്ടിയിരുന്നതെന്ന് ചിദംബരം പറഞ്ഞു. യു.പി.എ ഭരണകാലത്ത് എന്‍ഫോഴ്സ്മെന്‍്റ് ഡയറക്ടറേറ്റ് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും ലളിത് മോദി പ്രതികരിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യാത്രാനുമതി ആവശ്യപ്പെട്ട് ഇന്ത്യന്‍ ഹൈകമ്മീഷനില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ സുഷമ മോദിയോട് ആവശ്യപ്പെട്ടില്ല. മാത്രമല്ല മോദിയോട് ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ സുഷമ നിര്‍ബന്ധിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും ചിദംബരം ചോദിച്ചു. സുഷമയുമായി ബന്ധപ്പെട്ട വിവാദത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു.
മോദിക്ക് പുതിയ പാസ്പോര്‍ട്ട് അനുവദിക്കാന്‍ ഉത്തരവിട്ടത് ആരാണെന്ന് ജനങ്ങളെ അറിയിക്കണമെന്നും ചിദംബരം പറഞ്ഞു.
താന്‍ ധനമന്ത്രിയായിരുന്ന സമയത്ത് ലളിത് മോദിയെ ഇന്ത്യയിലേക്കു വിട്ടുകിട്ടാനായി രണ്ടു തവണ ബ്രിട്ടിഷ് സര്‍ക്കാരിനു കത്തെഴുതിയിരുന്നു. ഇന്ത്യയില്‍ വിചാരണ നേരിടുന്ന ലളിത് മോദിക്ക് യു.കെയില്‍ താമസിക്കാന്‍ ഒരവകാശവുമില്ല. അദ്ദേഹത്തെ എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് മടക്കി അയക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഈ കത്തുകള്‍ ബി.ജെ.പി സര്‍ക്കാര്‍ പരസ്യപ്പെടുത്തണമെന്നും ചിദംബരം ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.