You are Here : Home / News Plus

കരിപ്പൂര്‍ സംഭവത്തിലെ പ്രതികളെ ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണം -സി.ഐ.എസ്.എഫ്

Text Size  

Story Dated: Wednesday, June 17, 2015 05:09 hrs UTC

കൊണ്ടോട്ടി: കരിപ്പൂരില്‍ ജവാന്‍ വെടിയേറ്റ് മരിച്ച സംഭവത്തിലെ പ്രതികളെ ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സി.ഐ.എസ്.എഫ് ആവശ്യപ്പെട്ടു. പ്രതികളായ ഒമ്പത് ജവാന്മാര്‍ക്ക് 20ാം തീയതി വരെ സമയം അനുവദിക്കണമെന്നാണ് അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. ജവാന്മാരെ പിന്‍വലിച്ചാല്‍ അതു സുരക്ഷാ ജോലികളെ ബാധിക്കുമെന്നാണ് സി.ഐ.എസ്.എഫിന്‍റെ വിശദീകരണം. ബുധനാഴ്ച 12 മണിക്കകം പ്രതികളെ ഹാജരാക്കണമെന്നായിരുന്നു അന്വേഷണസംഘം സി.ഐ.എസ്.എഫിനോട് ആവശ്യപ്പെട്ടിരുന്നത്.
അതേസമയം, അറസ്റ്റിലായ നാലു പേരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മഞ്ചേരി കോടതി മാറ്റിവെച്ചു. ബിഹാര്‍ സ്വദേശി വിനയകുമാര്‍ ഗുപ്ത, മഹാരാഷ്ട്ര സ്വദേശി റാമോഷി ദീപക് യശ്വന്ത്, ഉത്തര്‍പ്രദേശ് സ്വദേശി ലോകേന്ദ്ര സിങ്, രാജസ്ഥാന്‍ സ്വദേശി രാജേഷ് കുമാര്‍ മീണ എന്നിവരുടെ ജാമ്യാപേക്ഷയാണ് മാറ്റിയത്. പ്രതികള്‍ക്കെതിരായ തെളിവായ സി.സിടിവി ദൃശ്യങ്ങള്‍ക്കൊപ്പം കേസ് ഡയറി കൂടി ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.