You are Here : Home / News Plus

കോപ്പയില്‍ ബ്രസീലിന് തോല്‍വി

Text Size  

Story Dated: Thursday, June 18, 2015 03:50 hrs UTC

ലോകകപ്പ് ക്വാര്‍ട്ടറില്‍ തങ്ങളെ തോല്‍പിച്ചതിനുള്ള പ്രതികാരം കൊളംബിയ കോപ്പയില്‍ തീര്‍ത്തു. കോപ്പ അമേരിക്കയില്‍ കൊളംബിയക്കെതിരെ മുന്‍ ലോകജേതാക്കളായ ബ്രസിലീന് തോല്‍വി. ഒരു ഗോളിനാണ് മഞ്ഞപ്പടയെ ഫല്‍ക്കാവോയും സംഘവും പരാജയപ്പെടുത്തിയത്. 36ാം മിനിറ്റില്‍ മുരിളോയാണ് ബ്രസീല്‍ വല കുലുക്കിയത്. തുടര്‍ച്ചയായ 11ാം ജയം എന്ന മികവുമായി ആദ്യ മത്സരത്തില്‍ പെറുവിനെ 2^1ന് കെട്ടുകെട്ടിച്ചതിന്‍െറ ആഹ്ളാദത്തിലിറങ്ങിയ ബ്രസീല്‍ കൊളംബിയക്കു മുന്നില്‍ അമ്പേ പരാജയപ്പെട്ടു. ഈ കോപ്പ ടൂര്‍ണമെന്‍റിലെ ബ്രസീലിന്‍െറ ആദ്യ തോല്‍വിയാണിത്.

മത്സര ശേഷം ഇരു ടീമംഗങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിനും കൊളംബിയന്‍ സബ്സ്റ്റിറ്റ്യൂട്ട് താരം കാര്‍ലോസ് ബെക്കക്കും റഫറിയില്‍ നിന്നും ചുവപ്പ് കാര്‍ഡ് കിട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.